നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍

കോഴിക്കോട്​: എരഞ്ഞിമാവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന്​ ഗെയില്‍ അധികൃതര്‍. പദ്ധതിയുടെ അലൈന്‍മെന്‍റ് മാറ്റാനാകില്ലെന്നും പദ്ധതി നിര്‍ത്തിവെക്കുന്നതിനുള്ള നിര്‍ദേശം തങ്ങള്‍ക്ക്​ ലഭിച്ചിട്ടില്ലെന്നും ​ ഗെയില്‍ ഡിജിഎം വ്യക്തമാക്കി.

നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താതെ ​തിങ്കളാഴ്​ച സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയുമായി സഹകരിക്കില്ലെന്ന്​ സമരസമിതി അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി ഗെയില്‍ രംഗത്തെത്തിയത്​​.

 

അതേസമയം സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തില്‍ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും.

prp

Related posts

Leave a Reply

*