നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ദിലീപ്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് രംഗത്ത്. തന്നെ കുടുക്കിയതില്‍ ലോക്നാഥ് ബെഹ്റയ്ക്കും ബി. സന്ധ്യയ്ക്കും വ്യക്തമായ പങ്കുണ്ടെന്നും ഇരുവരും ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നും ആരോപിച്ച് ദിലീപ്  ആഭ്യന്തര സെക്രട്ടറിക്ക്  കത്തയച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം പൂര്‍ത്തിയാക്കി സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിന്‍റെ പുതിയ നീക്കം. അതേസമയം  കത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെ കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്നാണ് ആഭ്യന്തര സെക്രട്ടറി  വ്യക്തമാക്കി.

12 പേജുള്ള കത്ത് രണ്ടാഴ്ച മുന്‍പാണ് ദിലീപ് അയച്ചത്. സംഭവത്തില്‍ വ്യാജ തെളിവുണ്ടാക്കി പൊലീസ് തന്നെ കുടുക്കുകയാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. നടി ആക്രമിച്ച ദിവസം തൊട്ടുള്ള ഓരോ വിവരങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തെറ്റ് ചെയ്തത് പള്‍സര്‍ സുനിയാണെന്നിരിക്കെ തന്നെ കുറ്റക്കാരനെന്ന് ആരോപിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ദിലീപ് പറയുന്നു.

 

prp

Related posts

Leave a Reply

*