കാറിന്‍റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍

കൊച്ചി: നികുതി വെട്ടിച്ചതിന് പിന്നാലെ ബെന്‍സ് കാറിന്‍റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് നടന്‍ ഫഹദ് ഫാസില്‍. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ഇക്കാര്യം ഫഹദ് രേഖാമൂലം അറിയിച്ചു. പോണ്ടിച്ചേരിയില്‍ നിന്നും എന്‍ഒസി കിട്ടിയാല്‍ ഉടന്‍ രജിസ്ട്രേഷന്‍ മാറുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നോട്ടീസിനുള്ള മറുപടിയായി ഫഹദ് അറിയിച്ചത്.

ഫഹദിന്‍റെ  70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാറിന്  14 ലക്ഷം രൂപ നഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് കാറിന്‍റെ നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. നേരത്തെ നടി അമലപോളും സുരേഷ് ഗോപിയും സമാനരീതിയില്‍ നികുതി വെട്ടിപ്പ് നടത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു.

 

prp

Related posts

Leave a Reply

*