ലണ്ടന്‍ : ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും ഉത്തര കൊറിയയുടെ പ്രഖ്യാപനം. ആണവ യുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്നും അമേരിക്കയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്നും യുഎന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോംഗ് വ്യക്തമാക്കി.
ഉത്തര കൊറിയയ്ക്കെതിരായ സമീപനങ്ങളും ആണവഭീഷണികളും യുഎസ് അവസാനിപ്പിക്കണം. അങ്ങനെയല്ലാതെ ആണവായുധങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തയാറല്ലെന്നും റയോങ് പറഞ്ഞു.
അമേരിക്കന്‍ സൈനിക നടപടികളുടെ ഭാഗമാകാത്തിടത്തോളം കാലം മറ്റൊരു രാജ്യത്തിനും എതിരായി ആണവ ആയുധങ്ങള്‍ ഉപയോഗിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള യാതൊരു ഉദ്ദേശവും തങ്ങള്‍ക്കില്ലെന്നും അമേരിക്ക ആക്രമിക്കാന്‍ ധൈര്യപ്പെട്ടാല്‍ കടുത്ത ശിക്ഷയാകും ലഭിക്കുകയെന്നും ഉത്തരകൊറിയ വ്യക്തമാക്കി.

