ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങളുടെ കടന്നുകയറ്റം ഭീകരമാണെന്നും അതില്‍ നിയന്ത്രണം വേണമെന്നും പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വെ. കോടതി നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തെറ്റായ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് ഗൗരവമായ വിഷയമാണെന്നും സാല്‍വെ സുപ്രീംകോടതിയില്‍ അറിയിച്ചു.
മര്യാദ കൈവിടുന്ന സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് മുതിര്‍ന്ന അഭിഭാഷകന് ഫാലി എസ് നരിമാനും കോടതിയില്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നടന്ന കൂട്ടമാനഭംഗകേസിന്റെ വിചാരണക്കിടയാണ് അതിരുകടക്കുന്ന സാമൂഹ്യമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്.
ട്വിറ്റര്‍ അങ്ങേയറ്റം അസഭ്യമായി കൊണ്ടിരിക്കയാണ്. അധിക്ഷേപങ്ങള്‍ മാത്രമായപ്പോള്‍ താന്‍ ട്വിറ്റര്‍ അക്കൗണ്ട് പൂര്‍ണമായും ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.

