ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന്   സഹോദരന്‍ ഇക്ബാല്‍ കസ്കര്‍ 

താനെ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന്   സഹോദരന്‍ ഇക്ബാല്‍ കസ്കര്‍.  കഴിഞ്ഞ ദിവസം ഇയാളെ താനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ദാവുദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് കസ്കര്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത് .

ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്നും വിട്ട് തരണമെന്നും ഇന്ത്യ ആവശ്യപ്പെടുമ്പോഴൊക്കെ ഇക്കാര്യം പാകിസ്താന്‍ നിഷേധിച്ചിരുന്നു.  പാകിസ്താന്‍ ഇതുവരെ പറഞ്ഞതെല്ലാം കളവായിരുന്നുവെന്നു അധികൃതര്‍ വ്യക്തമാക്കി. സെപ്തംബര്‍ പതിനെട്ടിന് ആയിരുന്നു ഇക്ബാല്‍ കസ്കറിനെയും മറ്റ് രണ്ട് സഹായികളെയും താനെ ക്രൈബ്രാഞ്ച് പോലീസ്  അറസ്റ്റ് ചെയ്തത്.

മൂന്ന് വര്‍ഷത്തോളമായി ദാവൂദ് തന്നോടോ രാജ്യത്തെ മറ്റ് ബന്ധുക്കളുമായോ സംസാരിക്കാറില്ലായിരുന്നു. എന്നാല്‍ മറ്റൊരു സഹോദരനായ അനീസ് അഹമ്മദുമായി താന്‍ പലപ്പോഴും ബന്ധപ്പെട്ടിരുന്നുവെന്നും കസ്കര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന്‍റെ  പല ഇടപാടുകള്‍ക്കും സഹായി ആയി നിന്നിരുന്ന ആളാണ് അനീസ് അഹമ്മദ്.

 

prp

Related posts

Leave a Reply

*