ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം – പ്രധാനമന്ത്രി നരേന്ദ്രമോദി

ബീജിംഗ്: ഭീകരതയ്ക്കെതിരെ ലോക രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ ”എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ആന്റ് ഡെവലപ്പിംഗ് കണ്‍ട്രീസ്” എന്ന സെമിനാറില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരവാദം, സെെബര്‍ സുരക്ഷ, ദുരന്തനിവാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ കൂട്ടായ പ്രവര്‍ത്തനവും സഹകരണവും വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം ഇന്ന് നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ ഒന്നിച്ചു നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനം ലക്ഷ്യമാക്കിയായിരിക്കണം എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും എല്ലാവരുടെയും കൈകളിലും വികസനമെത്തണമെന്നതാണ് ഇന്ത്യയുടെ അജണ്ടയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ഇന്ന് രാവിലെ മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും. ഡോക് ലാം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ കടന്നുവന്നേക്കാം.

prp

Related posts

Leave a Reply

*