രാജ്യത്തെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ നഞ്ചന്‍കോടും ഗുണ്ടല്‍പേട്ടും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ത്രികോണ മല്‍സരം നടക്കുന്ന ഡല്‍ഹിയിലെ രജൗരി ഗാര്‍ഡണിലും ഹിമാചല്‍ പ്രദേശിലെ ഭോരംഗ് മണ്ഡലത്തിലും ബിജെപി മുന്നേറുന്നു.


