ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു’; ഇടുക്കി റിസോര്‍ട്ടില്‍ സംഘര്‍ഷം; ജീവനക്കാരെയും മര്‍ദ്ദിച്ച അഞ്ചംഗ സംഘം റിസോര്‍ട്ട് അടിച്ച്‌ തകര്‍ത്തു

ഇടുക്കി: കഴിക്കാന്‍ വാങ്ങിയ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു പോയെന്നാരോപിച്ച്‌ ഇടുക്കി രാമക്കല്‍മേട്ടിലെ റിസോര്‍ട്ടില്‍ സംഘര്‍ഷം.

ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. റിസോര്‍ട്ട് ജീവനക്കാരനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.

രാമക്കല്‍മേട് സിയോണ്‍ ഹില്‍സ് റിസോര്‍ട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തില്‍ ഒരാള്‍ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നു. അഞ്ചംഗ മദ്യപസംഘം മേശയും പ്ലേറ്റുകളും ഉള്‍പ്പെടെ അടിച്ചു തകര്‍ത്തതായും പരാതിയുണ്ട്. സംഭവം തിരക്കിയ ജീവനക്കാരെയും ഇവര്‍ കൈയേറ്റം ചെയ്തു. ആക്രമണത്തില്‍ സംഘത്തിലെ ഒരാളുടെ കൈ മുറിഞ്ഞ് പരുക്കേറ്റതായും ജീവനക്കാര്‍ പറഞ്ഞു.

സംഭവത്തില്‍ നെടുങ്കണ്ടം പോലീസില്‍ റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു.

prp

Leave a Reply

*