ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ പതിനൊന്നരയ്ക്ക് ഡല്‍ഹി ശാസ്ത്രിഭവനില്‍ വച്ചായിരിക്കും പ്രഖ്യാപനം. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
മലയാളത്തില്‍നിന്ന് ഭയാനകം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ പുരസ്കാരമുണ്ടെന്നാണ് സൂചന. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഭയാനകം, ഈ.മ.യൗ, ആളൊരുക്കം, ഒറ്റമുറിവെളിച്ചം, ടേക്ക് ഓഫ് തുടങ്ങിയ 15 ചിത്രങ്ങളാണ് മലയാളത്തില്‍നിന്നും അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.
അന്തരിച്ച ചലച്ചിത്രനടി ശ്രീദേവിയുടെ അവസാന ചിത്രങ്ങളായ ‘സീറോ’, ‘മം’ എന്നിവയിലെ മികവും ജൂറി പരിഗണിച്ചേക്കും. അസമീസ്, ഒറിയ, മറാത്തി തുടങ്ങിയ പ്രദേശിക ഭാഷാചിത്രങ്ങള്‍ മികവ് പുലര്‍ത്തിയതായും ജൂറി വിലയിരുത്തിയിട്ടുണ്ട്.
തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന്‍ ഉള്‍പ്പെട്ട പതിനൊന്നംഗ പാനലാണു ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ഗാനരചയിതാവ് മെഹ്ബൂബ്, നടി ഗൗതമി, കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, സംവിധായകന്‍ രാഹുല്‍ റവെയ്ല്‍ എന്നിവരാണ് അഞ്ച് റീജണല്‍ പാനലുകളുടെ അധ്യക്ഷര്‍.
