ജയ്പുര്‍: ഉദയ്പുരില്‍ തയ്യല്‍ കടക്കാരനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി പാര്‍ട്ടി.
ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കൊലയാളികള്‍ക്ക് ബിജെപിയുമായി ബന്ധമെന്ന പ്രചാരണങ്ങളെയാണ് ബിജെപി ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയത്.
‘രണ്ട് പ്രതികളുമായും ഞങ്ങള്‍ക്ക് ബന്ധമില്ല’ രാജസ്ഥാന്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സാദിഖ് ഖാന്‍ പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയമാണ് കൊലപാതകമെന്നും അദ്ദേഹം വ്യക്തമാക്കി.

