ആറുവയസുകാരിയുടെ മൃതദേഹം കിണറ്റില്‍; അമ്മയുടെ സഹോദരന്‍ അറസ്റ്റില്‍

ഹൈദരാബാദ്:  ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ  സംഭവത്തില്‍  കുട്ടിയുടെ അമ്മയുടെ സഹോദരനായ  ശിവകുമാറിനെ (22)  പോലീസ് അറസ്റ്റ് ചെയ്തു.

തെലങ്കാന മൊഗ്ഡംപള്ളിയിലെ മന്നാപ്പൂര്‍ ഗ്രാമത്തിലാണ്  പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനിയായ കുട്ടി   പീഡനത്തിനിരയായത് . ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പെണ്‍കുട്ടി സ്കൂളില്‍ നിന്നും വീട്ടിലെത്തിയിരുന്നു.പിന്നീട് സ്കൂള്‍ സമയം കഴിഞ്ഞ് ഏറെ വൈകിയിട്ടും കുട്ടിയെ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.

പെണ്‍കുട്ടിയെ ഉച്ചയ്ക്ക് ശേഷം ശിവകുമാറിനോടൊപ്പം കണ്ടുവെന്ന  പ്രദേശ വാസികളുടെ  മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്. സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ പെണ്‍കുട്ടിയെ സമീപത്തെ കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചുവെന്നും, ശേഷം സമീപത്തെ കിണറിലേക്ക് വലിച്ചെറിഞ്ഞെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

 

 

prp

Leave a Reply

*