മംഗളൂരു: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് ദുബായില്‍നിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വണവുമായി മലയാളി സ്ത്രീ അറസ്റ്റില്‍.
കാസര്‍കോട് തളങ്കര ഫര്‍ഹാന മന്‍സിലില്‍ റുഖിയ മമ്മു അഹമ്മദി(50)നെയാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 36 ലക്ഷം രൂപ വിലമതിക്കുന്ന 740 ഗ്രാം 24 കാരറ്റ് സ്വര്‍ണം പിടിച്ചെടുത്തു.
ബുധനാഴ്ച രാത്രി ദുബായിയില്‍നിന്നെത്തിയ ഐ എക്സ് 384 എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് ഇവര്‍ വന്നത്. രാസവസ്തുക്കള്‍ ചേര്‍ത്ത് സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കവറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തില്‍ തയ്യാറാക്കിയ പ്രത്യേക അറയില്‍ ഒളിപ്പിച്ചുകടത്താനാണ് ശ്രമിച്ചത്.

