എല്ലാ ശനിയും അവധി വേണം; ബാങ്ക് പ്രവര്‍ത്തന സമയം അരമണിക്കൂര്‍ കൂട്ടാമെന്ന് സംഘടനകള്‍

തൃശ്ശൂര്‍: ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും സമ്ബൂര്‍ണ അവധി നല്‍കി ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങളാക്കുന്നതിനെ അനുകൂലിച്ച്‌ ജീവനക്കാരുടെ സംഘടനകള്‍.

നാല് ദേശീയ സംഘടനകള്‍ ഇക്കാര്യം നിര്‍ദേശിച്ച്‌ ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് കത്തുനല്‍കി.

നിലവില്‍ ആറര മണിക്കൂറാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയം. ഇത് ഏഴുമണിക്കൂറാക്കാം എന്നാണ് സംഘടനകളുടെ നിര്‍ദേശം. പ്രവര്‍ത്തനസമയം കൂട്ടാമെങ്കിലും പണമിടപാട് സമയം അഞ്ചരമണിക്കൂറായി നിലനിര്‍ത്തണം. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ്, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവയാണ് കത്ത് നല്‍കിയത്.

നിലവില്‍ രണ്ടാം ശനിയും നാലാം ശനിയും ഇപ്പോള്‍ ബാങ്ക് അവധിയാണ്. സംഘടനകള്‍ ഉന്നയിച്ച ഇപ്പോഴത്തെ ആവശ്യം അം​ഗീകരിച്ചാല്‍ മാസത്തിലെ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്ക് അവധിയായിരിക്കും. രാജ്യത്തുടനീളം ഒരേ പ്രവര്‍ത്തനസമയമാക്കണമെന്ന നിര്‍ദേശം ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണോ?; പ്രശ്‌നങ്ങളില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍

prp

Leave a Reply

*