നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് 15 കാരിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ 15 കാരിയെ ജോലി വാഗ്ദാനം ചെയ്ത് കൂട്ടമാനഭംഗത്തിനിരയാക്കി. ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് സംഭവം. നഴ്‌സിങ് ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് ഒരു സ്ത്രീ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

നിര്‍ധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഒരു സ്ത്രീ നഴ്‌സിങ് ജോലി വാങ്ങിക്കൊടുക്കാമെന്ന വാഗ്ദാനത്തില്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. അവിടെ പരിചയപെട്ട മൂന്നു പേര്‍ മെഡിക്കല്‍ കോളജിന്‍റെ ടെറസില്‍ വച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നു പെണ്‍കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഫലം വന്നതിനു ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുര്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി.

prp

Related posts

Leave a Reply

*