25 കോടിയുടെ കരാറില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി, നയന്‍താരയുടെ വിവാഹ വീഡിയോ സംപ്രേഷണം ചെയ്യില്ല; കാരണം വിഗ്നേഷ് ശിവന്റെ എടുത്തുചാട്ടം

ചെന്നൈ: ആരാധകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു നയന്‍ താര – വിഗ്നേഷ് ശിവന്‍ എന്നിവരുടെ വിവാഹം. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സ് ഇവരുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതിന് വേണ്ടി 25 കോടി രൂപയുടെ കരാര്‍ നവദമ്ബതികളുമായി ഒപ്പുവച്ചിരുന്നു.

എന്നാല്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച്‌ നെറ്റ്ഫ്ളിക്സ് ഏകപക്ഷീയമായി ഈ കരാറില്‍ നിന്ന് ഇപ്പോള്‍ പിന്മാറിയിരിക്കുകയാണ്.

വിഗ്നേഷ് ശിവന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ചടങ്ങില്‍ പങ്കെടുത്ത അതിഥികളുടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇതാണ് നെറ്റ്ഫ്ളിക്സിനെ ചൊടിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഗൗതം മേനോനാണ് നെറ്റ്ഫ്ളിക്സിന് വേണ്ടി നയന്‍ താര – വിഗ്നേഷ് ശിവന്‍ വിവാഹം സംവിധാനം ചെയ്തത്. ഇതിന് വേണ്ടി ദമ്ബതികള്‍ക്ക് നല്‍കിയ കരാര്‍ തുകയ്ക്ക് പുറമേ വലിയൊരു തുകയും നെറ്റ്ഫ്ളിക്സ് ചെലവിട്ടിരുന്നു.

തമിഴ് സംഗീത സംവിധായകരായ എ ആര്‍ റഹ്മാന്‍, അനിരുദ്ധ്, നടന്മാരായ രജനീകാന്ത്, ഷാരുഖ് ഖാന്‍ തുടങ്ങിയ വന്‍ താരനിരയാണ് ഇവരുടെ വിവാഹചടങ്ങിനെത്തിയത്. എന്നാല്‍ ഈ വിവരങ്ങള്‍ നെറ്റ്ഫ്ളിക്സിലൂടെ പുറത്തുവരണമെന്നതായിരുന്നു കമ്ബനിയുടെ ആവശ്യം. പക്ഷേ വിഗ്നേഷ് ശിവന്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഷാരുഖ് ഖാന്റെയും രജനീകാന്തിന്റെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത് നെറ്റ്ഫ്ളിക്സിനെ ചൊടിപ്പിച്ചു. ഇത് കൂടാതെ വിവാഹചടങ്ങിലെ ചില പ്രധാന ചടങ്ങുകളും വിഗ്നേഷ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇതിനാലാണ് നെറ്റ്ഫ്ളിക്സ് കരാറില്‍ നിന്ന് പിന്മാറിയതെന്ന് കരുതുന്നു.

prp

Leave a Reply

*