കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. മാവൂരില്‍ വിവാഹ സല്‍ക്കാരം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്‍്ററിലേക്ക് പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണു.
ഗ്രാസിം ഫാക്ടറിയുടെ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞു വീണത്.
കണ്‍വഷണന്‍ സെന്‍്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും കുത്തി ഒലിച്ചെത്തി. ഭക്ഷണം വിളമ്ബുന്ന ഹാളിലും വെള്ളം കയറി. ഭക്ഷണസാധനങ്ങള്‍ ഉള്‍പെടെ നശിച്ചു. മാവൂര്‍ പുളിക്കണ്ടി സ്വദേശിയുടെ വിവാഹചടങ്ങിനിടെയാണ് സംഭവം. അതിനിടെ മാവൂരില്‍ ദുരിതാശ്വാസ ക്യാമ്ബും ആരംഭിച്ചിട്ടുണ്ട്. കച്ചേരിക്കുന്ന് അംഗന്‍വാടിയിലാണ് ക്യാമ്ബ് ആരംഭിച്ചത്. ഒരു കുടുംബത്തെ ഇവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

