ന്യൂഡല്‍ഹി: കൊറോണക്കെതിരെ ശക്തമായ പോരാട്ടം തുടര്‍ന്ന് ഇന്ത്യ. ഇതിന്റെ ഭാഗമായി തുടര്‍ച്ചയായ പതിനാറാം ദിവസവും രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെയാണ്. നിലവില്‍ 9,07,883 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് പ്രതിദിന രോഗമുക്തരുടെ എണ്ണവും തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,203 പേരാണ് രോഗമുക്തരായത്. രോഗമുക്തിനിരക്ക് 85 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 57,44,693 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രോഗമുക്തി നിരക്കില്‍ 18 സംസ്ഥാന/കേന്ദ്രപ്രദേശങ്ങളാണ് ദേശീയ ശരാശരിയേക്കാള്‍ മുകളിലുള്ളത്.
പുതുതായി രോഗമുക്തരായവരില്‍ 75 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. നിലവില്‍ ആകെ രോഗബാധിതരുടെ 13.44 ശതമാനം മാത്രമാണു ചികിത്സയിലുള്ളത്. ലോകത്ത് ഏറ്റവുമധികം രോഗമുക്തരുള്ള രാജ്യമെന്ന നേട്ടവും ഇന്ത്യ അടുത്തിടെ സ്വന്തമാക്കിയിരുന്നു.

