ദിവസവും ആറുമണിക്ക് മുഖ്യമന്ത്രി അതിന് തയ്യാറായതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു വലിയ പ്രയോജനമുണ്ടായി

തിരുവനന്തപുരം : കൊവിഡ് വ്യാപനം കേരളത്തില്‍ ദിവസം കഴിയുന്തോറും കൂടുന്ന അവസ്ഥയിലാണ് ഇപ്പോള്‍. തുടക്കത്തില്‍ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച കേരളത്തെ അഭിനന്ദിച്ചുകൊണ്ട് വിദേശ മാദ്ധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ ചില വീഴ്ചകളും മുഴച്ച്‌ നില്‍ക്കുകയാണ്. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്ബോഴും ആശ്വാസകരമാവുന്നത് മരണനിരക്കിലെ കുറവാണ്. മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ച്‌ നോക്കിയാല്‍ ആരോഗ്യ സംവിധാനം ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കേരളത്തിന് കൊവിഡിനെ പ്രതിരോധിക്കാനായെന്ന് മനസിലാക്കാം. കേരളത്തില്‍ മരണനിരക്ക് 0.36 ശതമാനം മാത്രമാണ്.

കേരളത്തില്‍ മരണനിരക്ക് കുറയാനുള്ള പ്രധാന കാരണം വൈറസിന്റെ മാരകശേഷി കുറഞ്ഞതിനാലാണെന്നാണ് പ്രശസ്ത വൈറോളജിസ്റ്റും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ക്ലിനിക്കല്‍ വൈറോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ ടി ജേക്കബ് ജോണ്‍ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഓരോ 10 ദിവസം കഴിയുമ്ബോഴും വൈറസിനു ജനിതകമാറ്റം വരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, 30 മുതല്‍ 40 തലമുറ ആയപ്പോഴേക്കും അവയുടെ മാരക സ്വഭാവം കുറഞ്ഞുവന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതോടൊപ്പം മാസ്‌ക് ശരിയായി ധരിക്കുന്നവരില്‍ നടന്ന പരിശോധനയില്‍ അവരുടെ ശരീരത്തില്‍ കടന്നുകയറിയ വൈറസിന്റെ ശേഷിയും കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദിവസവും കൊവിഡ് വിവരങ്ങള്‍ പൊതുജനത്തിനോട് പങ്കുവയ്ക്കാനായി മാസങ്ങളായി തുടര്‍ച്ചയായി കേരള മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തെയും ഡോ ടി ജേക്കബ് ജോണ്‍ പ്രശംസിക്കുന്നു. സര്‍ക്കാര്‍ നല്‍കിയ വ്യാപക ബോധവല്‍ക്കരണം ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുവാന്‍ സഹായിച്ചു. ഇതോടൊപ്പം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നതിനും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തടയിട്ടുവെന്നും ഡോക്ടര്‍ അഭിപ്രായപ്പെടുന്നു.Dailyhunt

prp

Leave a Reply

*