ഇന്ത്യയിലെ ഒരേയൊരു പൈത്തണ്‍ ഗ്രീന്‍ ! പോര്‍ഷെയുടെ ഗ്ലാമറസ് കാര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്റ്റൈലിഷ് മോഡലായ 911 കരേര എസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍. പോര്‍ഷെയിലെ സൂപ്പര്‍ താരമായ കരേര എസിന്റെ പൈതണ്‍ ഗ്രീന്‍ എന്ന നിറത്തിലെ ഗ്ലാമറസ് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഒരേയൊരു പൈതണ്‍ ഗ്രീന്‍ നിറത്തിലെ കരേര എസിന്റെ ഉടമയായി മാറിയിരിക്കുകയാണ് ഇതോടെ ഫഹദ്.

ഉപഭോക്താവിന്റെ ആവശ്യാനുസരണം നിരവധി കസ്റ്റമൈസേഷന്‍ വരുത്താന്‍ സാധിക്കുമെന്ന പ്രത്യേകതയും കരേരയ്ക്കുണ്ട്. ഏകദേശം 1.90 കോടി രൂപയാണ് കരേരയുടെ എക്സ് ഷോറൂം വില. 2981 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 450 പി.എസ് കരുത്തുണ്ട്. 308 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള കരേര 3.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തും.

prp

Leave a Reply

*