സിനിമ പ്രചോദനമായി: 23 കാരന്‍ തട്ടിയെടുത്തത് 50 ലക്ഷം രൂപ

വഡോദര: വ്യാജരേഖ ചമച്ചതിലൂടെ കുറഞ്ഞത് 50 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ യുവാവിന് പ്രചോദനമായത് ഹോളിവുഡ് ചലച്ചിത്രം. 15 വ്യത്യസ്ത സ്ഥാപനങ്ങളെ വഞ്ചിച്ച കേസില്‍ അറസ്റ്റിലായ 23 കാരനായ ജയ് സോണിയെ പോലിസ് ചോദ്യം ചെയ്തപ്പോഴാണ് ഹോളിവുഡ് ചലച്ചിത്രമായ ‘ക്യാച്ച്‌ മി ഇഫ് യു കാന്‍’ എന്ന സിനിമയാണ് തനിക്ക് മോഷണരംഗത്തേക്കിറങ്ങാന്‍ പ്രചോദനമായതെന്ന് പ്രതി പറഞ്ഞത്. വ്യാജ രേഖകള്‍ ചമച്ചതിനും ബാങ്കുകളില്‍ നിന്ന് ആള്‍മാറാട്ടത്തിലൂടെ പണം പിന്‍വലിച്ചതിനും അഹമ്മദാബാദില്‍ മാത്രം സോണിക്കെതിരെ ഏഴ് കേസുകളുണ്ട്. വഡോദരയില്‍ രണ്ട്, രാജസ്ഥാനിലെ ജയ്പൂരില്‍ ആറ് എന്നിങ്ങനെയാണ് ഇയാള്‍ക്കെതിരെയുള്ള വഞ്ചനാ കേസുകള്‍.

2016 മുതല്‍ തട്ടിപ്പു തുടങ്ങിയ സോണി ഏറ്റവും കുറഞ്ഞത് 50 ലക്ഷത്തിലധികം രൂപയെങ്കിലും തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു. അമേരിക്കക്കാരനായ ചെക്ക് തട്ടിപ്പുകാരന്‍ കോണ്‍മാന്‍ ഫ്രാങ്ക് അബാഗ്‌നാലെയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ‘ക്യാച്ച്‌ മി ഇഫ് യു കാന്‍’ എന്ന സിനിമ. 2015ല്‍ ഈ സിനിമ കണ്ടതിനു ശേഷമാണ് അതുപോലെ ജീവിക്കാന്‍ തീരുമാനിച്ചതെന്ന് സോണി അന്വേഷണ സംഘത്തോടു പറഞ്ഞു.

prp

Leave a Reply

*