ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കനത്ത ജാഗ്രത

india pakന്യൂഡല്‍ഹി/ജമ്മു/അമൃത്സര്‍: പാക്‌അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിക്ക് പാകിസ്താന്‍ മറുപടിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. അടിയന്തരസാഹചര്യം മുന്നില്‍ കണ്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ ജനങ്ങളെ അതിവേഗം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗുജറാത്ത് മുതല്‍ ജമ്മു വരെയുള്ള ഇന്ത്യ-പാക് അതിര്‍ത്തിയില്‍ എല്ലായിടത്തും അതീവജാഗ്രത പാലിക്കുവാന്‍ സൈനികര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അവധിയില്‍ പോയ ജവാന്‍മാരോട് എത്രയും പെട്ടെന്ന് ജോലിയില്‍ തിരികെ പ്രവേശിക്കുവാന്‍ ബിഎസ്‌എഫ് ആവശ്യപ്പെട്ടു.

prp

Leave a Reply

*