സെഡ്ടിഇയുടെ നൂബിയ ബ്രാന്‍ഡിലുള്ള പുതിയ സ്മാര്‍ട്ട്ഫോണ്‍ സെഡ് 11 മിനി എസ് വിപണിയിലെത്തി. ആമസോണ്‍ വഴിയാണ് ഇതിന്‍റെ വില്പന തുടങ്ങിയിരിക്കുന്നത്. 16,999 രൂപയാണ് ഇന്ത്യയില്‍ ഈ സ്മാര്‍ട്ട് ഫോണിന്‍റെ വില. 4 ജിബി റാം, 64 ജിബി മെമ്മറി, 200 ജിബി വരെ കൂട്ടാവുന്ന സ്റ്റോറേജ്, നൂബിയ ഇന്റര്‍ഫേസോടെയുള്ള ആന്‍ഡ്രോയ്ഡ് മാര്‍ഷ്മലോ, 3000 എംഎഎച്ച് ബാറ്റററി, 23 എംപി റിയര്‍ ക്യാമറ, 80 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സോട് കൂടിയുള്ള 13 എംപിയുള്ള ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍. ഖാക്കി ഗ്രേ, മൂണ്‍ ഗോള്‍ഡ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.


