ഷവോമി’ ക്ക് വിലക്ക് ; ചൈനയോട് പ്രതികാരം വീട്ടി ട്രംപ്

ബെയ്​ജിങ്​: ഇoപീച്ച്‌മെന്റ് നടപടിക്ക് വിധേയനായി പാര്‍ലമെന്റ് പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബദ്ധവൈരികളായ ചൈനക്ക്​ വീണ്ടും എട്ടിന്റെ ‘പണി കൊടുത്ത്​’ ട്രംപ്​. ലോകത്തെ മുന്‍ നിര ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്ബനിയായ ‘ഷവോമി’ ക്ക് വിലക്കേര്‍പെടുത്തികൊണ്ടാണ് യുഎസ് ​പ്രതികാരം വീട്ടിയത് . സംഘര്‍ഷഭരിതമായ ദക്ഷിണ ചൈന കടലിലെ ഇടപെടല്‍ ആരോപിച്ച്‌​ നിരവധി ഉദ്യോഗസ്​ഥര്‍ക്കും കമ്ബനികള്‍ക്കും പുതിയ ഉപരോധം ബാധകമാണ്​.

ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാര്‍ട്ടി പ്രതിനിധികള്‍, സര്‍ക്കാര്‍ ഉടമസ്​ഥതയിലുള്ള കമ്ബനികള്‍, എണ്ണ ഭീമനായ സി.എന്‍.ഒ.സി.സി എന്നിവയെയാണ്​ പുതുതായി രാജ്യം കരിമ്ബട്ടികയില്‍ പെടുത്തിയത്​. ദക്ഷിണ ചൈന കടലില്‍ ചൈനീസ്​ സൈനികര്‍ക്ക്​ സഹായം നല്‍കുന്നുവെന്നാണ്​ ഇവര്‍ക്കെതിരായ പ്രധാന പരാതി .

ഫിലിപ്പീന്‍സ്​ , വിയറ്റ്​നാം, ഉള്‍പെടെയുള്ള അയല്‍ക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായും യു.എസ്​ കുറ്റപ്പെടുത്തുന്നു. എന്നാല്‍, ചൈനക്ക്​ സമഗ്രാധിപത്യമുള്ള ഈ കടലില്‍ യുദ്ധക്കപ്പലുകള്‍ അണിനിരത്തി അമേരിക്ക അനാവശ്യ പ്രകോപനം സൃഷ്​ടിക്കുകയാണെന്ന്​ ചൈനയും ഇവര്‍ക്കെതിരെ ആരോപിക്കുന്നു .

prp

Leave a Reply

*