ലഹരിമരുന്ന് കേസ് ; മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയുടെ മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

മുംബൈ : എന്‍.സി.പി. നേതാവും മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രിയുമായ നവാബ് മാലിക്കിന്റെ മകളുടെ ഭര്‍ത്താവിനെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടയക്കാന്‍ കോടതി ഉത്തരവ്. ജനുവരി 18 വരെ സമീര്‍ ഖാനെ കസ്റ്റഡിയില്‍ വിട്ടയയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ലഹരിമരുന്ന് കേസിലെ പ്രതികളുമായി പണമിടപാട് നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം സമീര്‍ ഖാനെ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതികളുമായി സമീര്‍ ഖാന്‍ 20,000 കോടി രൂപയുടെ പണമിടപാട് നടത്തിയതായി എന്‍സിബി കണ്ടെത്തിയിരുന്നു. എന്‍സിബി അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് പൗരന്‍ കരണ്‍ സജാനാനിയുമായി പണമിടപാട് നടത്തിയതായാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് സമീര്‍ ഖാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് 200 കിലോ ലഹരിമരുന്നുമായി കരണ്‍ ഉള്‍പ്പെടെ മൂന്ന് പേരെ എന്‍സിബി അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സമീറിന്റെ ബന്ധം വ്യക്തമായത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

prp

Leave a Reply

*