കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ: ( 15.01.2021) കേന്ദ്രസര്‍കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ സര്‍കാരിന് പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പം എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, കര്‍ഷക വിരുദ്ധ നിയമം സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരും എന്ന കുറിപ്പോടെ ട്വിറ്ററിലാണ് അദ്ദേഹം പങ്കുവച്ചത്.

കര്‍ഷക സമരത്തിന് പ്രതീകാത്മക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി തമിഴ്നാട് സന്ദര്‍ശിച്ചു. വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച്‌ നടത്തുന്ന ജല്ലിക്കെട്ട് കാണാനും അദ്ദേഹം സമയം കണ്ടെത്തി. തമിഴ് ജനതയ്ക്ക് ഒപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണ് എന്നും തമിഴരുടെ സംസ്‌കാരത്തെ അവഗണിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് തന്റെ സന്ദര്‍ശനമെന്നും രാഹുല്‍ വ്യക്തമാക്കി.https://platform.twitter.com/embed/index.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1349696177927667714&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkvartha-epaper-kvartha%2Fkendhrasarkkar%2Bpasakkiya%2Bkarshika%2Bniyamangal%2Bpinvalikkendi%2Bvarumenn%2Brahul%2Bgandhi-newsid-n245554130&siteScreenName=Dailyhuntapp&theme=light&widgetsVersion=ed20a2b%3A1601588405575&width=550px

prp

Leave a Reply

*