ലോകാരോഗ്യ സംഘടനയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നുവെന്ന് ഹര്‍ഷ വര്‍ധന്‍

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയില്‍ വലിയ പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടത്തേണ്ടതുണ്ടെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗസൈഷന്‍ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ മൂലം കോവിഡ് ഉണ്ടാക്കുന്ന ആഗോള പ്രതിസന്ധി, കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യങ്ങള്‍ തമ്മില്‍ ഇത് പരാജയപ്പെടുത്തുന്നതിന് ആരോഗ്യ രംഗത്ത് കൂടുതല്‍ സഹകരണം നടത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം അറിയിച്ചു. നമ്മുടെ അനുഭവങ്ങളും പഠനങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള കണ്ടെത്തലുകളും കൈമാറ്റം ചെയ്യുന്നത് അഭികാമ്യമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ നിലവിലെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനും ഭാവിയില്‍ ഉണ്ടാകുന്ന ഇതത്തരം പ്രതിസന്ധികളെ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ട് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

prp

Leave a Reply

*