പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ മലയാളി ജനപ്രതിനിധി വയനാട് മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സെയ്തലവിക്ക് തട്ടമിട്ടതിന് വിലക്കെന്ന്‍ പരാതി. അഹമ്മദാബാദില്‍ നടന്ന കേന്ദ്ര സര്‍ക്കാര്‍ പരിപാടിയായ സ്വച്ഛ് ശക്തി ക്യാമ്പില്‍ ആണ് ഇത് സംഭവിച്ചത്. പരിപാടിയില്‍ മഫ്ത ധരിച്ച് പങ്കെടുക്കുന്നത് സുരക്ഷ ഉദ്യോഗസ്ഥര്‍ വിലക്കുകയായിരുന്നു. തട്ടം അഴിച്ചുവെച്ച ശേഷം ആദ്യം പരിപാടിയില്‍ പങ്കെടുത്തു. പിന്നീട് തട്ടം ധരിക്കാന്‍ അനുവദിച്ചെന്നും ഷഹര്‍ബാന പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് ഷഹര്‍ബാന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വനിതാദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
