വിന്‍ഡീസിനെതിരായ പരമ്ബരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രോഹിതിന്റെ മടങ്ങിവരവ് ആഘോഷിച്ച്‌ സഹതാരങ്ങള്‍

മുംബൈ: ദക്ഷിണാഫ്രിക്കയിലെ ക്ഷീണം തീര്‍ക്കാന്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്ബര തൂത്തുവാരാന്‍ ടീം ഇന്ത്യ. പരിക്കുകള്‍ ഭേദമായി ശാരീരിക ക്ഷമത തെളിയിച്ച രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ടെസ്റ്റ് മത്സരങ്ങളില്ലാത്ത പരമ്ബരയ്‌ക്കാണ് ടീം ഇറങ്ങേണ്ടത്.

ടീം ഇന്ത്യയുടെ ടി20 ഏകദിന നായകനെന്ന നിലയില്‍ പൂര്‍ണ്ണമായും ടീമിനെ നയിക്കേണ്ട പരമ്ബരയിലാണ് ഇനി രോഹിത് ഇറങ്ങുന്നത്. അതേസമയം ബുംമ്രയും മുഹമ്മദ് ഷമിയും അടങ്ങുന്ന സീനിയര്‍ പേസര്‍മാരേയും അശ്വിനേയും പരമ്ബരയില്‍ നിന്നും ഒഴിവാക്കി. യുവതാരങ്ങളും ഐ.പി.എല്ലിലെ ആവേശവുമായ ദീപക് ഹൂഡയും, കുല്‍ദീപ് യാദവും , രവി ബിഷ്‌ണോയിയും ആവേശ് ഖാനും ടീമിലെത്തി.

ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശോധനയിലാണ് രോഹിത് ശര്‍മ്മ കായികക്ഷമത തെളിയിച്ച്‌ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞ വിരാട് കോഹ്ലിക്കൊപ്പം രോഹിതും ചേരുന്നതോടെ ബാറ്റിംഗില്‍ ലോകനില വാര ത്തിലേക്ക് ഇന്ത്യ വീണ്ടും തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങുന്ന പരമ്ബരയാണ് ഫെബ്രുവരി ആറു മുതല്‍ അഹമ്മദാബാദില്‍ നടക്കാനിരിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുണ്ടായിരുന്ന വെങ്കിടേശ് അയ്യരെ ടി20യില്‍ നിലനിര്‍ത്തി. കെ.എല്‍. രാഹുല്‍ ഉപനായകനായ ടീമില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദീപക് ചാഹര്‍, ഷാര്‍ദ്ദൂല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയി, അക്ഷര്‍ പട്ടേല്‍, യുസ് വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് ടീമിലുള്ളത്.

prp

Leave a Reply

*