ദില്ലി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്.
ഇത് സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ട്ടി അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. ഇത്തരമൊരു നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോവണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ഭരണഘടനാ അവകാശങ്ങലുടെ മേലുള്ള കടന്ന് കയറ്റമാണെന്നും പാര്‍ട്ടി ആരോപിക്കുന്നു.
21 വയസ്സ് കൂടുതലോ ? കേരളത്തിലെ പെണ്‍കുട്ടികള്‍ പറയുന്ന കേട്ടോ | Oneindia Malayalam
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതം
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതിന് ഇടയാക്കും. ഇങ്ങനെ ഒരു മാറ്റം കൊണ്ടുവരുമ്ബോള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടായിട്ടില്ല. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള കാല്‍വെയ്പ്പായിട്ട് വേണമെങ്കില്‍ ഈ ഒരു നീക്കത്തെ സംശയിക്കാമെന്നുമാണ് ഇടി മുഹമ്മദ് ബഷീര്‍ എംപി അഭിപ്രായപ്പെട്ടത്.
മുസ്ലിം വ്യക്തി നിയമത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇത്.
കേന്ദ്ര സര്‍ക്കാറിന്റെ നീക്കം യുക്തിഭദ്രമല്ല. മുസ്ലിം വ്യക്തി നിയമത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇത്. അതുകൊണ്ട് തന്നെ പാര്‍ട്ടി ഈ നീക്കത്തെ എതിര്‍ക്കും. വിവാഹം കഴിക്കാതെ തന്നെ പ്രായപൂര്‍ത്തിയായവര്‍ക്ക് കൂടെ ജീവിക്കാന്‍ നിയമമുള്ള ഒരു രാജ്യമാണ് ഇത്. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഇത്തരമൊരു അജണ്ടയുമായി വരുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇതിന് പിന്നില്‍ സദുദ്ദേശപരമായ കാര്യമല്ലെന്നും മുഹമ്മദ് ബഷീര്‍ പറയുന്നു.
വിവാഹ പ്രായം കൂട്ടിയാല്‍ പഠനം കൂടുമെന്നാണ് പറയുന്നത്.
വിവാഹ പ്രായം കൂട്ടിയാല്‍ പഠനം കൂടുമെന്നാണ് പറയുന്നത്. എന്നാല്‍ അതിലൊന്നും കാര്യമില്ല. നമ്മുടെ നാട്ടില്‍ പഠനം കഴിഞ്ഞിട്ടും എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട്. വിവാഹം കഴിച്ചാലുടന്‍ പഠനം നില്‍ക്കുന്ന നാടല്ല നമ്മുടേത്. അതുകൊണ്ട് തന്നെയാണ് ഇതിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്ന് സംശയിക്കുന്നത്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങള്‍ ശരീഅത്തുമായി ബന്ധമുള്ളതാണ്.
ഇക്കാര്യങ്ങളെല്ലാം മുസ്ലിം വ്യക്തി നിയമത്തില്‍ പറഞ്ഞിട്ടുള്ളതാണ്
ഇക്കാര്യങ്ങളെല്ലാം മുസ്ലിം വ്യക്തി നിയമത്തില്‍ പറഞ്ഞിട്ടുള്ളതാണ്. മുസ്ലിം പേഴ്സണല്‍ ലോയ്ക്ക് ഭരണഘടനാപരമായ പ്രൊട്ടക്ഷന് ഉണ്ട്. വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഒപ്പീനിയനോ ഒന്നും തേടിയിട്ടില്ല. വിവാഹ പ്രായം ഉയര്‍ത്താനുള്ള ഈ നീക്കത്തിന് പിന്നില്‍ കേന്ദ്രത്തിന്റെ സംശയകരമായ അജണ്ടയുണ്ടെന്നും ഇടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ പ്രതികരിച്ച് എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര മന്ത്രിസഭ തിരുമാനത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ ഉള്‍പ്പടേയുള്ളവരും രംഗത്ത് വന്നിരുന്നു. .18 നും 20 നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുകയെന്നുമായിരുന്നു തെഹ്ലിയ അഭിപ്രായപ്പെട്ടത്.
സ്ത്രീകളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കാനുള്ള തീരുമാന
സ്ത്രീകളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് 2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു പിന്നാലെ ജയ ജയ്റ്റ്ലി അധ്യക്ഷയായ ഒരു സമിതിയേയും സര്‍ക്കാര്‍ നിയോഗച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തിരുമാനം


