മികച്ച വീഡിയോ കോള്‍ സംവിധാനവുമായി വാട്സ്‌ആപ്പ്

വാട്സ്‌ആപ്പില്‍ വീഡിയോ-വോയിസ് പിന്തുണയോടെ ഗ്രൂപ്പ് കോളിംഗ് നടത്താന്‍ കഴിയുന്ന സംവിധാനം നിലവില്‍വന്നു. പുതിയ ഫീച്ചര്‍ ലോകമെമ്പാടുമുള്ള ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകും. ഒരേസമയം നാലു പേരുമായാണ് ഗ്രൂപ്പ് കോളിംഗ് നടത്താന്‍ കഴിയുക.

ഒരു വ്യക്തിയിലേക്കുള്ള കോള്‍ തുടങ്ങിയതിന് ശേഷം ‘ആഡ് പാര്‍ട്ടിസിപ്പന്‍റ്’ ഓപ്ഷന്‍ വ‍ഴി മൂന്ന് പേരെക്കൂടി ചേര്‍ക്കാവുന്ന രീതിയിലാണ് ഗ്രൂപ്പ് കോളുകള്‍. പുതിയ സംവിധാനം ഫോണില്‍ ലഭിക്കാന്‍ ഗൂഗിള്‍, ആപ്പിള്‍ പ്ലേസ്റ്റോറുകളില്‍നിന്ന് വാട്സ്‌ആപ്പിന്‍റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.

സിഗ്നല്‍ കുറഞ്ഞയിടങ്ങളിലും മികവു പ്രകടിപ്പിക്കുന്ന രീതിയിലാണ് പുതിയ ഗ്രൂപ്പ് കോളിംഗ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. വിളികള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയില്‍ സുരക്ഷിതമായിരിക്കും.

prp

Related posts

Leave a Reply

*