ഫോര്‍വേഡ്​ മെസേജുകള്‍ക്ക്​ പരിധി നിര്‍ണയിച്ച് വാട്​സ്​ ആപ്പ്

വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി കൂടുതല്‍ കര്‍ശന നടപടികളുമായി വാട്​സ്​ ആപ്​. ഒരു മെസേജ്​ തന്നെ ഫോര്‍വേഡ്​ ചെയ്യുന്നതിന്​ പരിധി നിശ്​ചയിക്കാനാണ്​ വാട്​സ്​ ആപി​ന്‍റെ പദ്ധതി. വാട്​സ്​ ആപില്‍ ഇനി വരുന്ന മെസേജുകള്‍ ഒരു ഉപയോക്​താവിന്​ അഞ്ച്​ പേര്‍ക്ക്​ മാത്രമേ ഫോര്‍വേഡ്​ ചെയ്യാനാകു. ഇൗ സംവിധാനം ആപ്പിനൊപ്പം കൂട്ടിചേര്‍ക്കാനുള്ള നീക്കങ്ങളാണ്​ ഇപ്പോള്‍ നടക്കുന്നത്​. ടെക്​സ്​റ്റ്​, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്​.

വ്യാജവാര്‍ത്തകള്‍ തടയണമെന്ന്​ ആവശ്യപ്പെട്ട്​ ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ്​ അയച്ചതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ വാട്​സ്​ ആപ്പ്​ നിര്‍ബന്ധിതമായത്​. വാട്​സ്​ ആപിലുടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ രാജ്യത്തെ ആള്‍ക്കൂട്ട കൊലകള്‍ക്ക്​ കാരണമായതിനെ തുടര്‍ന്നാണ്​ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍​ നിര്‍ദേശിച്ചത്​​. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീംകോാടതിയും രംഗത്ത്​ വന്നിരുന്നു.

നേരത്തെ വ്യാജ വാര്‍ത്തകളെ തടയുന്നതിനായി വാട്​സ്​ ആപ്​ ഫോര്‍വേഡ്​ മെസേജുകള്‍ക്ക്​ മുകളില്‍ ​​പ്രത്യേക ലേബല്‍ നല്‍കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി വാട്​സ്​ ആപി​ന്‍റെ പുതിയ നീക്കം.

prp

Related posts

Leave a Reply

*