ഞാന്‍ 24 മണിക്കൂറും അടിയാണ്,​ നാട്ടില്‍ വന്നിട്ട് നമുക്ക് ഒരുമിച്ച്‌ അടിക്കാം,​ പെണ്‍കുട്ടിയുമായുള്ള വ്ലോഗറുടെ സംഭാഷണം ഇങ്ങനെ

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക‌ഞ്ചാവ് ഉപയോഗിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ക്ഷണിച്ച വ്ലോഗര്‍ ഫ്രാന്‍സിസ് നെവിനെ പൊലീസ് ഇന്ന് പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം വ്ലോഗറും പെണ്‍കുട്ടിയുമായി നടത്തിയ സംഭാഷണം വൈറലായതോടെ എക്ലൈസ് വീട്ടിലെത്തി പരിശോധന നടത്തി പിടികൂടികയായിരുന്നു.

കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് പ്രചരിച്ചത്. പിന്നാലെയാണ് എക്സൈസും സംഭവത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. നീ പൊകയടി ഉണ്ടോയെന്ന് ഫ്രാന്‍സീസ് ചോദിക്കുമ്ബോള്‍ ഇപ്പോ ബോങ്ങ് ഒക്കെ അടിച്ചു നടക്കുന്നു വേറെ എന്തുപരിപാടി എന്ന് പെണ്‍കുട്ടി പറയുന്നു. ഗോ ഗ്രീന്‍ അത് പച്ചക്കറിയാണ്. ഞാന്‍ 24 മണിക്കൂറും അടിയാണ്. നാട്ടില്‍ വന്നിട്ട് ഒന്നിച്ച്‌ അടിക്കാം.’ എന്നാണ് ഇയാള്‍ വീഡിയോയില്‍ പെണ്‍കുട്ടിയോട് പറയുന്നത്. സാധനമൊന്നും കിട്ടാനില്ലെന്ന് പെണ്‍കുട്ടി പറയുമ്ബോള്‍ ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ എന്നും ഇയാള്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. കഞ്ചാവ് കേസില്‍ ജയിലിലായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നുണ്ട്

പെണ്‍കുട്ടിയും ഫ്രാണസിസ് നെവിനും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:

വ്ളോഗര്‍: പൊകയടി ഉണ്ടോ നീ.

പെണ്‍കുട്ടി: ഓ ഉണ്ട്. വ്ളോഗര്‍: എന്റെ ദൈവമേ. പൊളിച്ചടീ, പൊളിച്ച്‌. ഗോ ഗ്രീന്‍ ഗോ ഗ്രീന്‍, എല്ലാ ദിവസവും അടിക്കോ

.പെണ്‍കുട്ടി: പിന്നല്ല. ഓ അടിക്കും അടിക്കും.

വ്ളോഗര്‍: കൂട്ടുകാരത്തികളൂടെ ഒപ്പമോ അതോ കൂട്ടുകാരന്മാരുടെ കൂടെയാണോ അടിക്കണേ. അമ്മ വഴക്കുപറയോ.

പെണ്‍കുട്ടി: പറഞ്ഞോട്ടെ, നോ മൈന്‍ഡ്.

വ്ളോഗര്‍: ആ പച്ചക്കറിയാണിത്, വെജിറ്റബിളാണ്. സിഗരറ്റ് വലിക്കരുത് ട്ടാ.

പെണ്‍കുട്ടി: സിഗരറ്റ് വലിക്കാറില്ല മച്ചാനേ, നിറുത്തി. വ്ളോഗര്‍: സിഗരറ്റ് വലിക്കരുത് ട്ടാ, സിഗരറ്റ് വലിക്കുന്നത് കണ്ടാല്‍ നാട്ടില്‍ വെച്ച്‌ കണ്ടാല്‍ തലയ്ക്കിട്ട് കൊട്ടും ഞാന്‍, നാട്ടില്‍ വരുമ്ബോ ഒരുമിച്ചിരുന്ന് അടിക്കാം, ഞാന്‍ 24 മണിക്കൂറും അടിയാണ്.

പെണ്‍കുട്ടി: നമുക്ക് സാധനം കിട്ടാനില്ലടേ. പൈസയുണ്ടെങ്കിലും കിട്ടാനില്ല. ഇവിടെയൊക്കെ ലോക്കല്‍സാ.

വ്ളോഗര്‍: ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ.

പെണ്‍കുട്ടി: മൂന്നുമാസമായി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിട്ട്. ഇന്നലെയാ വന്നത്. കണ്ണൂരായിരുന്നു, വീട്ടില്‍ കയറ്റുന്നില്ല.

വ്ളോഗര്‍: അവിടെ എന്താ പരിപാടി..പെണ്‍കുട്ടി: വേറെ എന്ത് പരിപാടി. ഇതുതന്നെ പരിപാടി. ചങ്ങായിമാരൊപ്പം പോയത്.

വ്ളോഗര്‍: ഓ പാക്ക് ഇറക്കി വില്‍ക്കണ പരിപാടി, സെയില്‍.

പെണ്‍കുട്ടി: ഓ അതൊന്നും ഇല്ലടേ.വ്ളോഗര്‍: ആ പരിപാടി ഒന്നും വേണ്ടട്ടാ, ആ പരിപാടി ഉണ്ടെങ്കില്‍ നമ്മള്‍ അകത്താവും.

പെണ്‍കുട്ടി: നമ്മള്‍ ജയിലിലായിരുന്നു. ഈ പരിപാടി തന്നെ. എനിക്കൊന്നും അറിയില്ലായിരുന്നു. ചങ്ങായിന്റെ ഒപ്പം പോയതാ. കുടുങ്ങിയത് ഞാനായി.

വ്ളോഗര്‍: എത്ര ദിവസം ജയിലില്‍ കിടന്ന്.

പെണ്‍കുട്ടി: പപ്പ ഇറക്കി, പപ്പ ആര്‍മിയാ. വേഗം ഇറക്കി. പക്ഷേ, ഇപ്പോ വീട്ടില്‍ ആരും മിണ്ടണില്ല. അതാണ് സീന്‍. പോയി പണി നോക്കട്ടെ അവര്‍.

നീ പൊകയടി ഉണ്ടോയെന്ന് ഫ്രാന്‍സിസ് ചോദിക്കുമ്ബോള്‍ ‘ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി’ എന്നായിരുന്നു വീഡിയോയില്‍ പെണ്‍കുട്ടിയുടെ മറുപടി. ‘അത് പൊളിച്ചു. ഗോ ഗ്രീന്‍ അത് പച്ചക്കറിയാണ്. ഞാന്‍ 24 മണിക്കൂറും അടിയാണ്. നാട്ടില്‍ വന്നിട്ട് ഒന്നിച്ച്‌ അടിക്കാം.’ എന്നാണ് ഇയാള്‍ നല്‍കുന്ന മറുപടി. സാധനമൊന്നും കിട്ടാനില്ലെന്ന് പെണ്‍കുട്ടി പറയുമ്ബോള്‍ ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ എന്നും ഇയാള്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

കഞ്ചാവ് ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി സംഭാഷണം നടത്തിയത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് വ്‌ളോഗര്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനെ പൊലീസ് പിടികൂടിയത്. കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് പ്രചരിച്ചത്. പിന്നാലെയാണ് എക്സൈസും സംഭവത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. നീ പൊകയടി ഉണ്ടോയെന്ന് ഫ്രാന്‍സിസ് ചോദിക്കുമ്ബോള്‍ ‘ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി’ എന്നായിരുന്നു വീഡിയോയില്‍ പെണ്‍കുട്ടിയുടെ മറുപടി. ‘അത് പൊളിച്ചു. ഗോ ഗ്രീന്‍ അത് പച്ചക്കറിയാണ്. ഞാന്‍ 24 മണിക്കൂറും അടിയാണ്. നാട്ടില്‍ വന്നിട്ട് ഒന്നിച്ച്‌ അടിക്കാം.’ എന്നാണ് ഇയാള്‍ നല്‍കുന്ന മറുപടി. സാധനമൊന്നും കിട്ടാനില്ലെന്ന് പെണ്‍കുട്ടി പറയുമ്ബോള്‍ ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ എന്നും ഇയാള്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

prp

Leave a Reply

*