വെ​േട്ടറ്റപ്പോള്‍ നിലച്ചുപോയ ടി.പിയുടെ ഫോണ്‍ ഇനി ശബ്​ദിക്കും

വടകര: 2012 മെയ് നാലിന് രാത്രി വള്ളിക്കാട് വച്ച്‌ നിലച്ച്‌ പോയ ടി.പി ചന്ദ്രശേരന്‍്റെ ഫോണ്‍ നമ്ബര്‍ വീണ്ടും പ്രവര്‍ത്തനനിരതമായി. കെ.കെ രമ എംഎല്‍എയുടെ ഔദ്യോഗിക നമ്ബറായാണ് ഈ നമ്ബര്‍ ഇനിയുണ്ടാവുക. ഫേസ്ബുക്ക് ലൈവിലൂടെയാണ് 2512020 എന്ന ലാന്‍്റ് ലൈന്‍ നമ്ബറിനോടൊപ്പം ഈ നമ്ബറും ജനങ്ങളുടെ അറിവിലേക്കായി പ്രഖ്യാപിച്ചത്.

2512020 എന്ന ഔദ്യോഗിക നമ്ബറിനൊപ്പമാണ്​ ടി.പിയുടെ നമ്ബറും രമ ഉപയോഗിക്കുക. ഫേസ്​ബുക്കിലൂടെയാണ്​ ടി.പി ചന്ദ്രശേഖരന്‍റെ മൊബൈല്‍ നമ്ബര്‍ വീണ്ടും ഉപയോഗത്തിലുണ്ടാവുമെന്ന്​ കെ.കെ രമ അറിയിച്ചത്​. രാത്രി വീട്ടിലേക്ക്​ മടങ്ങും വഴിയാണ് ഫോണ്‍ റിംഗ് ചെയ്തത്. ഏകദേശം 10.10 കഴിഞ്ഞ് കാണും വണ്ടി നിര്‍ത്തി ഫോണെടുത്തപ്പോള്‍ ഉള്ളിലൊരു തീ പടര്‍ന്നത് പോലെ TP calling…..9447933040 എന്ന നമ്ബറില്‍ നിന്നായിരുന്നു വിളി.

വിളിച്ചയാള്‍ക്കോ എടുത്തയാള്‍ക്കോ കുറച്ച്‌ നേരം ഒന്നും സംസാരിക്കാന്‍ സാധിച്ചിട്ടില്ല. ഹൃദിസ്ഥമായിരുന്ന ഫോണ്‍ നമ്ബറില്‍ നിന്ന്‌അപ്രതീക്ഷിതമായെത്തിയ ഫോണ്‍കോള്‍ കഴിഞ്ഞ് യാത്ര തുടരുമ്ബോള്‍ മഴത്തുള്ളികള്‍ എന്‍റെ മുഖത്ത് ആഞ്ഞാഞ്ഞ് വെട്ടിക്കൊണ്ടിരുന്നു. ഈ നമ്ബറില്‍ നിന്നുള്ള സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ച മെയ് 4ന്‍റെ രാത്രിവരെ ഞാന്‍ ചോരയില്‍ കുളിച്ച്‌ ബൈക്കോടിച്ച്‌ പോയി. ഈ നമ്ബര്‍ നിലവിലുണ്ട്, അയാളുടെ ശബ്ദവും വെളിച്ചവും എല്ലാം. ഇപ്പോഴും നിങ്ങള്‍ക്ക് ടി.പിയെ വിളിക്കാം, നിങ്ങളെ കേള്‍ക്കാന്‍ മറുതലയ്ക്കല്‍ ടി.പി തന്നെയാണുണ്ടായിരിക്കുകയെന്ന്​ കെ.കെ രമ ഫേസ്​ബുക്കില്‍ കുറിച്ചു.

prp

Leave a Reply

*