ശ്രീനഗര്‍: ജമ്മു വിമാനത്താവള ആക്രമണം നടന്ന് തുടര്‍ച്ചയായ നാലാം ദിവസവും ഡ്രോണ്‍ കണ്ടെത്തി. ജമ്മുവിലെ മൂന്ന് പ്രദേശങ്ങളിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ കണ്ടെത്തിയിരിക്കുന്നത്. മിറാന്‍ സാഹിബ്,കലുചക്,കുഞ്ച്വാനി എന്നിവടങ്ങളില്‍ ഇന്ന് രാവിലെ ഡ്രോണ്‍ പറക്കുന്നത് കണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പുലര്‍ച്ചെ 4.40 മുതല്‍ ഡ്രോണ്‍ കലുചക്കിന് മുകളിലൂടെ പറക്കുന്നത് കണ്ടെന്നും, 4.52 ന് കുഞ്ച്വാനി പ്രദേശത്ത് എയര്‍ ഫോഴ്സ് സ്റ്റേഷന് സിഗ്നലിന് സമീപം മറ്റൊരു ഡ്രോണ്‍ കണ്ടെന്നും ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക ക്യാമ്ബുകള്‍ക്ക് സമീപമാണ് ഡ്രോണുകള്‍ കണ്ടത്. കനത്ത ജാഗ്രതയിലാണ് രാജ്യം.
ഇന്നലെ സഞ്ചുവാന്‍ സൈനിക ക്യാമ്ബിനു സമീപത്ത് ഉള്‍പ്പെടെ മൂന്നിടത്തായി ഡ്രോണുകള്‍ കണ്ടിരുന്നു. പുലര്‍ച്ചെ 2.30ന് കുഞ്ചുവാനി, സഞ്ചുവാന്‍, കലുചാക്ക് എന്നിവിടങ്ങളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. അതേസമയം ഞായറാഴ്ച എയര്‍ഫോഴ്സ് സ്റ്റേഷന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത് ജമ്മു എയര്‍പോര്‍ട്ടിലെ എയര്‍ട്രാഫിക് കണ്ട്രോള് കെട്ടിടത്തിനെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടൈംസ് നൗ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

