പരിഷ്ക്കരിച്ച വെര്‍സിസ് X 250 ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച്‌ ജാപ്പനീസ് സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ കവസാക്കി

പരിഷ്ക്കരിച്ച വെര്‍സിസ് X 250 ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച്‌ ജാപ്പനീസ് സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ കവസാക്കി. എന്നാല്‍ നിലവിലെ മോഡലിന് സമാനമാണ് പുതിയ ഇരട്ട സിലിണ്ടര്‍ ഡ്യുവല്‍-സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍ എന്നത് ശ്രദ്ധേയമാണ്.

സ്‌പോര്‍ട്ടി ഗ്രാഫിക്സ് അവതരിപ്പിക്കുന്ന പുതിയ ഗ്രേ കളര്‍ ഓപ്ഷനാണ് 2020 വെര്‍സിസ് X 250 മോഡലിന്റെ പ്രാഥമിക മാറ്റം. നവീകരിച്ചെത്തുന്ന പതിപ്പിന് 67.9 ദശലക്ഷം IDR ആണ് വില. അതായത് ഏകദേശം 3,48,298 രൂപ.

2020 കവാസാക്കി വെര്‍സിസ് X 250-യുടെ പുതിയ ഗ്രേ കളര്‍ ഓപ്ഷന്‍ മോട്ടോര്‍സൈക്കിളിന് ഒരു സ്പോര്‍ട്ടി രൂപമാണ് സമ്മാനിക്കുന്നത്. സൂപ്പര്‍ ബൈക്കിന്റെ ഫ്യുവല്‍ ടാങ്കിന് ഇരുവശത്തുമായി ഇരുവശത്തും വലിയ വെര്‍സിസ് ഡെക്കലുകള്‍ ഇടംപിടിച്ചിപിക്കുന്നതും ശ്രദ്ധേയമാണ്.

അതോടൊപ്പം ഗ്രീന്‍ ലൈനുകള്‍ നല്‍കിയിരിക്കുന്നതും മൊത്തത്തിലുള്ള ദൃശ്യപരത വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. കരുത്തുറ്റ ക്രാഷ് ഗാര്‍ഡുകളും നക്കിള്‍ പ്രൊട്ടക്റ്ററുകളും ഉപയോഗിച്ച്‌ വെര്‍സിസിനെ കവസാക്കി കൂടുതല്‍ സുരക്ഷിതമാക്കിയിട്ടുണ്ട്.

prp

Leave a Reply

*