‘ദിവ്യാംഗന്‍’ വാഹനങ്ങള്‍ ഡ്രൈവര്‍ക്കും ഓടിക്കാം; രൂപമാറ്റം നിര്‍ബന്ധമല്ല; പഴയ വാഹനങ്ങള്‍ക്കും ആനുകൂല്യം; ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്

ന്യൂഡല്‍ഹി: സ്വന്തമായി വാഹനം ഓടിക്കാത്ത ദിവ്യാംഗന്‍മാര്‍ക്കും ഇനി ‘ ദിവ്യാംഗന്‍’ വിഭാഗത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയം പുതിയ ഉത്തരവ് ഇറക്കിയത്. പഴയ വാഹനങ്ങള്‍ക്കും ഈ വിഭാഗത്തിലേക്ക് പുനര്‍ രജിസ്‌ട്രേഷന്‍ നടത്താം.

സ്വന്തമായി വാഹനം ഓടിച്ചിരുന്ന ദിവ്യാംഗന്‍മാര്‍ മാത്രമാണ് ഇത്രയും കാലം ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇനി ഡ്രൈവറെ വെച്ച്‌ സ്വന്തം വാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും. കൂടാതെ വാഹനം രൂപമാറ്റം വരുത്തണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ദിവ്യാംഗന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ജിഎസ്ടി, റോഡ് നികുതി, ടോള്‍ എന്നിവയില്‍ ഇളവുകളുണ്ട്.

ഇത്തരം വാഹങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും മന്ത്രാലയത്തിന്റെ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 40 ശതമാനത്തില്‍ കൂടുതല്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യാം. അപകടം, രോഗങ്ങള്‍ എന്നിവ കൊണ്ട് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ദിവ്യാംഗന്‍ വിഭാഗത്തില്‍ വാഹനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടാം. ദിവ്യാംഗനായ വ്യക്തിയുടെ വാഹനം ഓടിക്കുന്നയാള്‍ക്ക് നിയമപരമായ ഡ്രൈവിംഗ് ലൈന്‍സ് ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

prp

Leave a Reply

*