https://www.instagram.com/blackmoonstudios0007/?hl=en
കാസര്‍കോട്: സുരങ്കങ്ങള്‍ ഉള്‍പ്പെടെയുള്ള കാസര്‍കോട്ടെ നിഗൂഢ വഴികള്‍ സിനിമയാകുന്നു. ഹോളിവുഡ് സംഗീതജ്ഞന്‍ ഇവാന്‍ ഇവാന്‍സ് മലയാള സിനിമയ്ക്ക് സംഗീതമൊരുക്കും. പിന്നണിയിലുള്ള മിക്കവരും കാസര്‍കോട് ജില്ലക്കാരാണ്. കരിമ്ബാറക്കെട്ടുകളും സുരങ്കങ്ങളും കല്ലുവെട്ടുകുഴികളും സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പുഴകളുമൊഴുകുന്ന ജില്ലയിലെ എല്ലാ നദികളും സിനിമയിലുണ്ടാകും. ‘വഴിയെ’ മികച്ച ഹൊറര്‍ ചിത്രമാകുമെന്നും ഒരു പരീക്ഷണ ചിത്രമാണെന്നും സംവിധായകന്‍ നിര്‍മല്‍ ബേബി വര്‍ഗീസ് പറഞ്ഞു.
അജ്ഞാതവും നിഗൂഢവുമായ ഒരു ദേശത്തെക്കുറിച്ച് ഡോക്യുമെന്ററി ചിത്രം എടുക്കാനൊരുങ്ങുന്ന രണ്ടു യൂട്യൂബ് വ്ലോഗേഴ്‌സിന്റെ അനുഭവങ്ങളും അവര്‍ നേരിടുന്ന അപകടങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഈ മാസം 19 മുതല്‍ ചിത്രീകരണം ആരംഭിക്കും. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലും ചിത്രീകരണം നടക്കും. പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും.
കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ ചിത്രം നിര്‍മ്മിക്കുന്നു. ഹോളിവുഡ് സംഗീത സംവിധായകനും എണ്‍പതുകളിലേറെ ഹോളിവുഡ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയ ഇവാന്‍ ഇവാന്‍സിന്റെ ആദ്യ ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. മലയാളത്തില്‍ ആദ്യമായി ഫൗണ്ട് ഫൂട്ടേജ് സംവിധാനം ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോയും ടൈറ്റില്‍ പോസ്റ്ററും സംവിധായകന്‍ നിര്‍മ്മല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടു. കാസര്‍കോട് ജില്ലക്കാരായ വി. നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ തുടങ്ങിയവരാണ് മറ്റ് ടീം അംഗങ്ങള്‍.
