കാ​ല​നെ​ ​പോ​ലെ​ ​ദേ​ശീ​യ​പാ​ത, കു​ഴി​യ​ട​യ്‌ക്കാന്‍ പൊ​ലീ​സ്

കൊയിലാണ്ടി: വാഹനങ്ങള്‍ കുഴിയില്‍ ചാടി വണ്ടിയുടെയും ഡ്രൈവറുടെയും ഡിസ്ക് തെറ്റിയിട്ടും ദേശീയപാതാ അതോറിറ്റി ബധിര കര്‍ണ്ണവും കണ്ണും തുറന്നില്ല. ഒടുവില്‍ പൊലീസ് തന്നെ റോഡിലെ കുഴിയടക്കാന്‍ ഇറങ്ങി. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിലും ദേശീയപാതയോരത്തുമാണ് പൊലീസുകാര്‍ ഇന്നലെ മണ്‍വെട്ടിയും കൊട്ടയുമായി ഇറങ്ങിയത്.

ബസ് സ്റ്റാന്‍ഡിലെ വലിയ കുഴികളില്‍ മഴവെള്ളം നിറഞ്ഞതോടെ അപകടം പതിവായിരുന്നു. നഗരത്തില്‍ റോഡ് വികസനം നടത്തുന്നവര്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ഷാജികുമാറും ഹോം ഗാര്‍ഡുമാരായ പ്രകാശന്‍, സദാനന്ദന്‍, സുധാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് കുഴികള്‍ നികത്തിയത്. നെസ്റ്റ് പ്രവര്‍ത്തകന്‍ സഫ്‌നാസും കൂടെ ചേര്‍ന്നു. വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് യാത്രക്കാര്‍ മരിക്കുമ്ബോഴും കാലനെ പോലെ കാത്തിരിക്കുകയാണ് ദേശീയ പാത അതോറിറ്റിയെന്നാണ് നാട്ടുകാരുടെ നിരീക്ഷണം.

prp

Leave a Reply

*