വര്‍ഗീയ കൊലപാതക- സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പോപുലര്‍ ഫ്രണ്ടിനെ മൂന്നു മാസത്തിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചേക്കുമെന്ന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.
അണ്ണാമലൈ. തീവ്ര ഹിന്ദുത്വ നിലപാടുള്ള നേതാക്കളും പ്രവര്‍ത്തകരും ഇവരുടെ ലക്ഷ്യമാവുമെന്നും അധ്യക്ഷന്‍ കെ. അണ്ണാമലൈ.
“തമിഴ്നാട്ടിലും പ്രതിഷേധവും തിരിച്ചടികളും ഉണ്ടായേക്കാം. കോയമ്ബത്തൂര്‍, കന്യാകുമാരി, വെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രവര്‍ത്തകരാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ജീവന്‍പോലും അപകടത്തിലാവരുത്. അതത് മേഖലകളിലെ ഹൈന്ദവ മുഖമായി അറിയപ്പെടുന്നവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് ഉടന്‍ അയച്ചുതരണം”. -അദ്ദേഹം പറഞ്ഞു.

