ചെന്നൈ: കനത്ത മഴയിലും കാറ്റിലും പെട്ട് തമിഴ്നാട്ടില്‍ പത്ത് മരണം
സംഭവിച്ചെന്ന് ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. വർധ ചുഴലിക്കാറ്റ് സംസ്ഥാനത്ത് വൻ നാശം വിതച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾ, കോളജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ചെന്നൈയില്‍ മാത്രം ശരാശരി 10സെന്റീമീറ്റര്‍ വരെ മഴ പെയ്തതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാറ്റ് തുടരുന്ന പശ്ചാത്തലത്തില്‍ ചെന്നൈയിലും തമിഴ്നാട്ടിലെ കടലോര ജില്ലകളിലും ഇന്നും ജാഗ്രതാ നിര്‍ദ്ദേശം തുടരും.


