അതിരപ്പിള്ളി: വാല്‍പ്പാറയില്‍ വീണ്ടും കരടി ആക്രമണം. ആശിര്വാദത്തിെന്റ മകന് വസന്തിന് (22) പരിക്കേറ്റു. വാല്‍പ്പാറ അയ്യര്‍പാടി എസ്റ്റേറ്റില്‍ കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം. തേയിലത്തോട്ടത്തിന് നടുവിലുള്ള ക്വാര്‍ട്ടേഴ്സിന് സമീപം സുഹൃത്തുക്കളുമൊന്നിച്ച് സംസാരിച്ച് നില്‍ക്കുന്നതിനിടെ രണ്ട് കരടികള്‍ ആക്രമിക്കുകയായിരുന്നു. ആളുകള്‍ ബഹളംെവച്ചതോടെ അവ ഓടിപ്പോയി. പരിക്ക് ഗുരുതരമായതിനാല്‍ കോയമ്ബത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുദിവസം മുമ്ബ് ഒരുതൊഴിലാളിയെ കരടി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.

