ടോക്യോ ഒളിമ്ബിക്സില്‍ ദക്ഷിണാഫ്രിക്കയെ തോല്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ ഹോക്കി വനിതകള്‍. അവസാന നിമിഷ ആവേശ പോരാട്ടത്തില്‍ 4-3 നാണ് ഇന്ത്യന്‍ ജയം. വന്ദന കത്താരിയയുടെ ഹാട്രിക് ഗോളാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. 18-ാം മിനിറ്റില്‍ ഇന്ത്യയുടെ വന്ദന കത്താരിയ ആദ്യ ഗോള്‍ അടിച്ചു. മികച്ച ഫീല്‍ഡ് ഗോള്‍ നേടി ഇന്ത്യ സമ്മര്‍ദ്ദത്തിലല്ലെന്ന് വന്ദന കട്ടാരിയ ഉറപ്പുവരുത്തി.
പൂള് എ യിലെ ഇന്നത്തെ മത്സരത്തില്‍ ബ്രിട്ടനോട് ഐയര്‍ലന്റ് തോല്‍ക്കുകയോ സമനിലയിലെത്തുകയോ ചെയ്താല്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടക്കും. ഇന്ത്യന്‍ വനിതകള്‍ മിഡ്ഫീല്‍ഡിലും പ്രതിരോധത്തിലും മികച്ച ഫോമിലായിരുന്നു. എന്നാല്‍ ആക്രമണവും പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കുന്നതിലും പ്രശ്നമായിരുന്നു.
അതേസമയം ഡിസ്കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍. മൂന്നാം ശ്രമത്തില്‍ യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ടു. ഇനി അമേരിക്കന്‍ താരം മാത്രമാണ് കമല്‍ പ്രീത് കൗറിന് മുന്നിലുള്ളത്. ബോക്സിംഗിലും അമ്ബെയ്ത്തിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയര്‍ത്തി കമല്‍പ്രീത് കൗര്‍ ഫൈനലില്‍ പ്രവേശിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

