ഉത്തര്‍പ്രദേശിലെ 11 ജില്ലകളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ഉത്തര്‍പ്രദേശിലെ 11 ജില്ലകളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി.  52
മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ തട്ടകമായ അമേത്തിയാണ് ഈ ഘട്ടത്തില്‍ ഏറ്റവും പ്രധാനം. അവിടെയുള്ള നാല് മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ എസ്പിയും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നുണ്ട്. അമേത്തിയില്‍ വിവാദമന്ത്രി ഗായത്രി പ്രജാപതിക്കെതിരെ കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത് മുതിര്‍ന്ന നേതാവ് സഞ്ജയ് സിങിന്‍റെ ഇപ്പോഴത്തെ ഭാര്യ അമിത സിങ്ങും ബിജെപിക്കായി മത്സരിക്കുന്നത് മുന്‍ ഭാര്യ ഗരിമ സിങ്ങുമാണ്.

prp

Leave a Reply

*