കൊല്ലം: ഒരേ സ്ഥലത്തായി രണ്ടു കടികള്‍ അടുത്തടുത്ത് കണ്ടതും അവ തമ്മിലെ അകലവും കടിപ്പാടുകള്‍ തമ്മിലെ അളവിലെ വ്യതിയാനവും മറ്റും സ്വാഭാവികമായ ഒരു പാമ്ബുകടിയല്ല സൂചിപ്പിക്കുന്നതെന്ന് ഉത്രയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. രാഗേഷിെന്റ മൊഴി. ഉത്രവധക്കേസ് വിചാരണയില്‍ സാക്ഷിയായി മൊഴി നല്‍കുകയായിരുന്നു അദ്ദേഹം.
പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍നിന്നും രാസപരിശോധന ഫലത്തില്‍നിന്നും മൂര്ഖെന്റ വിഷമേറ്റാണ് ഉത്ര മരിച്ചതെന്നാണ്. രക്തത്തില്‍ കണ്ട സിട്രസിനിെന്റ അളവു കൂടി പരിഗണിക്കുമ്ബോള്‍ സ്വാഭാവികമായ പാമ്ബുകടിയാണിതെന്നു പറയാന്‍ സാധ്യമല്ല എന്നും മൊഴി നല്കി. ഉത്രയുടെ രക്തസാമ്ബിളില്‍ 0.542 മില്ലി ഗ്രാം 100 എം.എല്‍ സിട്രസിന് എന്ന ഗുളികയുടെ അംശം കണ്ടെത്തിയിരുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫാര്‍മക്കോളജി വിഭാഗം പ്രഫസര്‍ ഡോ.എസ്. ആഷ മൊഴി നല്കി.
സിട്രസിന് എന്ന മരുന്ന് മരണശേഷവും കാണുകയാണെങ്കില്‍ അത് ചികിത്സാവശ്യത്തിനല്ല എന്നും അതിനെ വിഷകരമായ ഡോസ് എന്നു പറയാമെന്നും മൊഴി നല്കി. അത്തരം ഡോസ് തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും മസിലുകളുടെ ചലനത്തെ ബാധിക്കുകയും ഉറക്കമുണ്ടാക്കുകയും ചെയ്യുമെന്നും സാക്ഷി മൊഴി നല്കി.ഇൗ അളവില്‍ മരുന്ന് കഴിച്ച ഒരാളിനു പാമ്ബുകടിച്ചാല്‍ വേദന അറിയുമോ എന്ന പ്രതിഭാഗത്തിെന്റ ചോദ്യത്തിനു വേദന അറിയും എന്നാല്‍, ചലിക്കാന്‍ കഴിയില്ല എന്നും മൊഴി നല്കി. ബുധനാഴ്ച തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധരെ സാക്ഷികളായി വിസ്തരിക്കും.

