ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 13,742 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 1,10,30,176 ആയി ഉയര്‍ന്നു. കോവിഡ് വിമുക്തരുടെ എണ്ണം 1,07,26,702 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു .
അതെ സമയം 104 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 51 പേര് മഹാരാഷ്ട്രയില്‍ നിന്നുള്ളവരും 14 പേര് കേരളത്തില്‍ നിന്നും 10 പേര് പഞ്ചാബില്‍ നിന്നുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,56,567 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് രാജ്യത്ത് 1,46,907 പേര് ചികിത്സയില്‍ തുടരുകയാണ്.
രാജ്യത്തെ കോവിഡ് വിമുക്തി നിരക്ക് 97.25 ഉം മരണനിരക്ക് 1.42 ശതമാനവും ആണ്. ഐസിഎംആര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8,05,844 സാമ്ബിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്ത് 1,56,567 പേര് കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടപ്പോള്‍ ഇതില്‍ 51,857 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍ നിന്നാണ്.
അതെ സമയം 12,472 മരണങ്ങള് തമിഴ്നാട്ടില്‍ നിന്നും 12,303 കര്‍ണാടകയില്‍ നിന്നും 10,903 ഡല്‍ഹിയില്‍ നിന്നും 10253 പശ്ചിമ ബംഗാളില്‍ നിന്നും 8718 ഉത്തര്‍പ്രദേശില്‍ നിന്നും 7168 മരണങ്ങള് മഹാരാഷ്ട്രയില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് വാക്സിന് വിതരണം തുടരുകയാണ് .

