യുഎഇ തീരത്ത്‌ നിയന്ത്രണം നഷ്‌ടപ്പെട്ടതായി കപ്പലുകള്‍; തട്ടിയെടുത്തതാണെന്ന്‌ സംശയം

ദുബായ്> യുഎഇ തീരത്തോടടുത്ത് കടലില്‍ നിയന്ത്രണം നഷ്ടമായതായി നാല് കപ്പലില്‍ നിന്ന് റിപ്പോര്‍ട്ട്. “പ്രത്യേക സംഭവ’ത്തെ തുടര്‍ന്നുള്ള സാഹചര്യത്തിലാണ് നിയന്ത്രണം നഷ്ടമായതെന്നാണ് വിവരം. എന്നാല്‍ കപ്പലുകളെ ആക്രമിച്ച്‌ തട്ടിയെടുത്തതാകാമെന്ന് ബ്രിട്ടീഷ് നാവികസംഘം ആരോപിച്ചു.

ഒമാന്‍ തീരത്ത് ഫുജൈറ ഭാഗത്താണ് സംഭവം. എണ്ണക്കപ്പലുകളായ ക്യൂന്‍ ഇമാത, ഗോള്‍ഡന്‍ ബ്രില്യന്റ്, ജഗ് പൂജ, അബിസ് എന്നിവയില്‍നിന്ന് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ട്രാക്കര്‍ വഴി ഒരേ സമയം “നിര്‍ദേശത്തിന് വിധേയമല്ല’ എന്ന് അറിയിക്കുകയായിരുന്നു.

അഞ്ചു ദിവസം മുമ്ബ് ഒമാന് തീരത്ത് ഒരു എണ്ണ ടാങ്കറിന് നേരെയുണ്ടായ ഡ്രോണ് ആക്രമണത്തില് രണ്ട് പേര് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം

prp

Leave a Reply

*