പുരുഷ ഗുസ്​തിയില്‍ ഇന്ത്യയുടെ ദിനം; രവികുമാര്‍ ദാഹിയയും ദീപക്​ പുനിയയും സെമിയില്‍

ടോക്യോ: പുരുഷ ഗുസ്​തിയില്‍ ഇന്ത്യയുടെ ദിനം. ഫ്രീസ്​​റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയും ദീപക്​ പുനിയയുമാണ്​ സെമിയിലെത്തിയത്​. രവികുമാര്‍ 57 കിലോ വിഭാഗത്തിലും ദീപക്​ പുനിയ 86 കിലോ വിഭാഗത്തിലുമാണ്​ സെമിയിലെത്തിയത്​.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയയുടെ ജോര്‍ജി വന്‍ഗലോവിനെ 14-4ന്​ മലര്‍ത്തിയടിച്ചാണ്​ രവികുമാര്‍ സെമിയിലേക്ക്​ കടന്നത്​. ചൈനയുടെ സുഷന്‍ ലിനിനെ 6-3ന്​ തോല്‍പ്പിച്ചാണ്​ ദീപക്​ സെമിയിലേക്ക്​​ കടന്നത്​. സെമിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക്​ മെഡല്‍ ഉറപ്പിക്കാം. ഇന്ന്​ ഉച്ച കഴിഞ്ഞാണ്​ രണ്ടു സെമി ഫൈനല്‍ മത്സരങ്ങളും അരങ്ങേറുക.

വ​നി​ത ബോ​ക്​​സി​ങ്ങി​ല്‍ സെ​മി​യി​ല്‍ ക​ട​ന്നു​റ​പ്പി​ച്ച മെ​ഡ​ലി​െന്‍റ തി​ള​ക്കം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഇ​ന്ത്യ​യു​ടെ ല​വ്​​ലീ​ന ബോ​ര്‍​ഗോ​ഹെ​യ്​​ന്‍ ബു​ധ​നാ​ഴ്​​ച റി​ങ്ങി​ലി​റ​ങ്ങു​ന്നുണ്ട്​. 69 കി. ​വി​ഭാ​ഗം ഫൈ​ന​ലി​ല്‍ ക​രു​ത്ത​യാ​യ എ​തി​രാ​ളി​യെ​യാ​ണ്​ അ​സം​കാ​രി​ക്ക്​ നേ​രി​ടേ​ണ്ട​ത്, നി​ല​വി​ലെ ലോ​ക​ചാ​മ്ബ്യ​ന്‍ തു​ര്‍​ക്കി​യു​ടെ ബു​സെ​ന​സ്​ സു​ര്‍​മ​നെ​ലിയാണ്​ എതിരാളി.

prp

Leave a Reply

*