യു.എ.പി.എ വിഷയത്തില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പാണെന് അലനും താഹയും

യു.എ.പി.എ വിഷയത്തില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പാണെന് പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലനും താഹയും പറഞ്ഞു.ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റന്നെ മുഖ്യമന്ത്രിയുടെ പരാമര്‍ശം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ഇരുവരും പ്രതികരിച്ചു.

അതിന് ശേഷം ജയിലുദ്യോഗസ്ഥര്‍ മോശമായി പെരുമാറി. സുഹൃത്തുക്കളേയും ബന്ധുക്കളേയും വേട്ടയാടി. ജയിലില്‍ കടുത്ത പീഡനമാണ് നേരിട്ടതെന്നും അലനും താഹയും പറയുന്നു.

യു.എ.പി എ ചുമത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതോടെ പാര്‍ട്ടി തുറന്ന് കാണിക്കപ്പെട്ടുവെന്ന് അലനും താഹയും അഭിപ്രായപ്പെട്ടു. തങ്ങളെ കേള്‍ക്കാതെയാണ് പാര്‍ട്ടി പുറത്താക്കിയത്. കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ സമ്മര്‍ദമുണ്ടായതായി അലന്‍ പറഞ്ഞു. ഇതിനായി ജയില്‍ മാറ്റി. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അലന്‍ വ്യക്തമാക്കി.

prp

Leave a Reply

*