ലഖ്നോ: അടുത്തിടെ പൂര്‍ത്തിയായ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിട്ടും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിഉറപ്പാക്കുന്നതില്‍ ചുവടുപിഴച്ച് എസ്.പി, ബി.എസ്.പി കക്ഷികള്‍. ഇതുവരെ ഫലം തീരുമാനമായ 22ല്‍ ബി.ജെ.പി 21ഉം എതിരില്ലാതെ ജയിച്ചപ്പോള്‍ ഒരിടത്തു മാത്രം സമാജ്വാദി പാര്‍ട്ടി ജയിച്ചു. അവശേഷിക്കുന്ന 53 ല്‍ നാളെയാണ് വോട്ടെടുപ്പ്. ഇതില്‍ ഷാജഹാന്‍പൂര്‍, ബഹ്റൈച്ച്, പിലിഭിത് ഉള്‍പെടെ 21 ഇടത്ത് ബി.ജെ.പി എതിരില്ലാതെ ജയിക്കുമെന്നാണ് സൂചന. ലഖ്നോയില്‍ എസ്.പി- ബി.ജെ.പി കക്ഷികള്‍ തമ്മില്‍ ശക്തമായ മത്സരമാണ്.
പലയിടത്തും ബി.ജെ.പി ഇതര കക്ഷികള്‍ നാമനിര്‍ദേശം പിന്‍വലിച്ചതോടെയാണ് ബി.ജെ.പി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മൊത്തമ 75 ജില്ലാ പഞ്ചായത്തുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, 22 ഇടത്ത് എതിരാളികളില്ലാതെ വന്നേതാടെ മത്സരം 53ല്‍ മാത്രമായി ചുരുങ്ങി.
നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ ജയംപിടിച്ച ജില്ലാ പഞ്ചായത്ത് അംഗങ്ങളെ പരിഗണിച്ചാല്‍ വലിയ നേട്ടമുണ്ടാക്കിയത് എസ്.പിയായിരുന്നു. ബി.ജെ.പി മൂന്നാമതും. പക്ഷേ, പലയിടത്തും ഭരണം പിടിക്കാന്‍ എസ്.പിക്കായില്ല. ചിത്രക്കൂട്, ആഗ്ര, ഗൗതം ബുദ്ധ നഗര്‍, മീറത്ത്, ഗാസിയാബാദ്, ബുലന്ദ് ശഹര്‍, അംറോഹ, മുറാദാബാദ്, ലളിത് പൂര്‍, ഝാന്‍സി, ബാന്‍ഡ, ബല്‍റാംപൂര്‍, ഗോരഖ്പൂര്‍, വാരാണസി തുടങ്ങിയവ ബി.ജെ.പി എതിരില്ലാതെ ജയിച്ച ജില്ലാ പഞ്ചായത്തുകളില്‍ പെടും. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിെന്റ ബന്ധു അന്‍ഷുല്‍ യാദവ് മത്സരിച്ച ഇറ്റാവയിലാണ് പാര്‍ട്ടി അധികാരം പിടിച്ചത്.
പലയിടത്തും ബി.ജെ.പി കൃത്രിമവും എതിര്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശം നിര്‍ബന്ധിച്ച് പിന്‍വലിക്കലും നടത്തിയതായി എസ്.പി ആരോപിച്ചിരുന്നു. ചിലയിടങ്ങളില്‍ എസ്.പി സ്ഥാനാര്‍ഥികള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും ശ്രദ്ധേയമായി. ഷാജഹാന്‍ പൂരിലാണ് എസ്.പിയുടെ ബീനു സിങ് പാര്‍ട്ടി മാറിയത്.

